| Wednesday, 30th March 2022, 8:54 am

ബി.ജെ.പി, തൃണമൂല്‍, അടുത്തത് കോണ്‍ഗ്രസ്? കൈ പിടിച്ചു കയറ്റാന്‍ പ്രശാന്ത് കിഷോര്‍ എത്തുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
നേരത്തെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതൊക്കെ നിഷേധിച്ച് പ്രശാന്ത് കിഷോര്‍ തന്നെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിലേക്ക് വരുന്നതിന് കിഷോര്‍ ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും അത് നടക്കാത്തതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍ വിസമ്മതിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വരവിനെ ചില നേതാക്കള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിക്കും തൃണമൂലിനും വേണ്ടി പ്രവര്‍ത്തിച്ച ആള്‍ കോണ്‍ഗ്രസില്‍ വേണ്ട എന്നായിരുന്നു ഇവരുടെ വാദം.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രശാന്ത് കിഷോറിനെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തിയിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന സൂചനയുണ്ട്. ജി- 23നെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറാണ് എന്നാണ് റിപ്പോര്‍ട്ട്.

Content Highlights: New moves of Congress, before Gujarat election

We use cookies to give you the best possible experience. Learn more