ന്യൂദല്‍ഹി: ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപകടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും പണമുണ്ടാക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക വന്‍തോതില്‍ വര്‍ധിപ്പിച്ചത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ പിഴത്തുക നേര്‍പകുതിയാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. തമിഴ്നാട് സര്‍ക്കാരും സമാനരീതിയിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തില്‍ ഉത്തരവ് നടപ്പാക്കുന്നതിന് വിജ്ഞാപനം ഇറക്കി വന്‍ പിഴ ചുമത്താന്‍ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധമുയര്‍ന്നു. പിഴത്തുക വര്‍ധിപ്പിച്ചുള്ള തീരുമാനം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.
എന്നാല്‍ ഒരിക്കല്‍ വിജ്ഞാപനം ചെയ്ത നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.
WATCH THIS VIDEO: