ന്യൂദല്‍ഹി: പുതിയ മാരുതി സിയാസ് അടുത്ത മാസം വിപണിയിലെത്തും. മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലെ സൂപ്പര്‍ ഹീറോയാണ് പുതിയ സിയാസ്.
സ്‌റ്റൈലിന്റെ കാര്യത്തില്‍ സെഗ്മെന്റിലെ വാഹനങ്ങളെ കടത്തിവെട്ടും സിയാസ് എന്ന് മാരുതി പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. 2014 ഒക്ടോബറില്‍ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം പതിപ്പാണ് അടുത്ത മാസം പുറത്തിറങ്ങുന്നത്.
ആദ്യ സിയാസില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പ്രീമിയം ലുക്കിലാണ് പുതിയ സിയാസ്. പുതിയ അലോയ് വീലുകള്‍, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്.
ഉള്‍ഭാഗത്തിനും കൂടുതല്‍ പ്രീമിയം ഫിനിഷുണ്ടാകും. എല്‍.ഇ.ഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയെ ഹെഡ് ലൈറ്റും മനോഹരമായ ഗ്രില്ലും മുന്‍വശത്തിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നുണ്ട്.
നിലവിലെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം കരുത്തുകൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാകും സിയാസില്‍ ഉപയോഗിക്കുക. പെട്രോള്‍ മോഡലിന് ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടാകും.
നിലവിലെ സിയാസിലുള്ള 1.3 ലിറ്റര്‍ എന്‍ജിന്‍ തന്നെയാകും ഡീസല്‍ മോഡലില്‍. 91 ബി.എച്ച്.പി കരുത്തും 130 എന്‍.എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. നെക്‌സ വഴി വില്‍പ്പനയ്‌ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്.