Entertainment news
ത്രില്ലറിന് വിട; ഇത്തവണ ഫണ്‍ എന്റര്‍ടെയ്‌നര്‍; മലയാളത്തില്‍ പുതിയ വെബ്സീരീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 14, 02:15 pm
Monday, 14th August 2023, 7:45 pm

മലയാളത്തില്‍ നിന്നും രണ്ടാമത്തെ മെയിന്‍ സ്ട്രീം വെബ് സീരീസ് വരുന്നു. മാസ്റ്റര്‍ പീസ് എന്ന് പേര് ഇട്ടിരിക്കുന്ന സീരിസ് സംവിധനം ചെയ്യുന്നത് ശ്രീജിത്ത് എന്‍ ആണ്.

നിത്യ മേനോന്‍, ഷറഫു?ദ്ദീന്‍, രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, ശാന്തി കൃഷ്ണ, അശോകന്‍ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍.

സീരിസിന്റെ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് പുറത്തുവിട്ടു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് ഉടന്‍ സ്ട്രീം ചെയ്യുക. നേരത്തേ കേരള ക്രൈം ഫയില്‍സും ഡിസ്‌നിയില്‍ തന്നെ ആയിരുന്നു സ്ട്രീമിങ്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന കേരള ക്രൈം ഫയല്‍സ് ആയിരുന്നു മലയാളത്തിലെ ആദ്യത്തെ മെയിന്‍ സ്ട്രീം വെബ് സീരീസ്. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നായിരുന്നു ആദ്യത്തെ സീസണിന്റെ പേര്.

അതേസമയം, പുതിയ സീരീസ് ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ഴോണറാകുമെന്നാണ് പോസ്റ്ററില്‍ നല്‍കുന്ന സൂചനകള്‍.

കേരള ക്രൈം ഫയില്‍സിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അജു വര്‍ഗീസ്, ലാല്‍ എന്നിങ്ങനെ വലിയ താര നിര അണിനിരന്ന സീരീസ് ആയിരുന്നു കേരള ക്രൈം ഫയില്‍സ്.

Content Highlight: New  malayalam webseries announced releasing on disney plus hotstar