| Sunday, 30th May 2021, 11:50 pm

ത്രില്ലടിപ്പിക്കാന്‍ ആര്‍.ജെ. മഡോണ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഹിച്ച്കോക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതരായ അമലേന്ദു കെ.രാജ്, അനില്‍ ആന്റോ, ഷെര്‍ഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ആര്‍.ജെ.മഡോണയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

റേഡിയോ ജോക്കി ആയ മഡോണ എന്ന യുവതി, തനിക്കേറ്റവും പ്രിയപ്പെട്ട പുരുഷനോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും, എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്ത് എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

മലയാളികള്‍ ഇന്നോളം കണ്ടുപരിചയിച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ആനന്ദ് കൃഷ്ണരാജിന്റെ ആര്‍.ജെ. മഡോണയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

സംവിധായകന്‍ കൂടിയായ ആനന്ദ് കൃഷ്ണ രാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.

ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: അഖില്‍ സേവ്യര്‍, സംഗീതം: രമേശ് കൃഷ്ണന്‍ എം.കെ.

വരികള്‍: ഹൃഷികേശ് മുണ്ടാണി, ആര്‍ട്ട് ഡയറക്ടര്‍: ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍: ജെസ്വിന്‍ മാത്യൂ ഫെലിക്‌സ്, മേക്കപ്പ്: മഹേഷ് ബാലാജി,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍: നിരഞ്ജന്‍, വി.എഫ്.എക്‌സ്: മനോജ് മോഹന്‍, ഡിസൈന്‍: സനല്‍ പി.കെ, പി.ആര്‍.: പി.ശിവപ്രസാദ്, മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

New Malayalam Thriller Movie RJ Madonna arrives official title released

We use cookies to give you the best possible experience. Learn more