| Saturday, 8th May 2021, 11:28 pm

മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം റിലീസിനൊരുങ്ങുന്നു; സ്‌നീക്ക് പീക്ക് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം റിലീസിന് ഒരുങ്ങുന്നു. ‘രാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയായ കിരണ്‍ മോഹനാണ്.

ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കും. നൈറ്റ് ഫോള്‍ പാരനേയ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

തമിഴില്‍ ബ്രഹ്‌മപുരി എന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്തത് കിരണ്‍ മോഹനാണ്. റിലീസിനൊരുങ്ങുന്ന ത്രില്ലര്‍ ചിത്രം സണ്ടളര്‍കര്‍ ആണ് കിരണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം.

തമിഴ്‌നടന്‍ പാര്‍ത്ഥിപന്റെ ശിഷ്യനാണ് കിരണ്‍. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ സഹരചയിതാവ് മനു ഗോപാലിന്റേതാണ് രചന. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് രായുടെ നിര്‍മാതാവ്. ആര്‍ സുമേരനാണ് പി.ആര്‍.ഒ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New Malayalam Sombi movie Raa to release

We use cookies to give you the best possible experience. Learn more