| Tuesday, 31st August 2021, 10:24 am

'ഡാര്‍ക് സീന്‍ വിടാം'; ജോയി മോനായി ബേസില്‍ ജോസഫ്; മുഴുവന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയ പോസ്റ്ററുമായി ജാന്‍-എ-മന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താരനിര അണി നിരക്കുന്ന ‘ജാന്‍-എ-മന്‍’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിലെ ഏകദേശം മുഴുവന്‍ കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഒരു ഫാമിലി കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്ന ജോയി മോന്‍ എന്ന കഥാപാത്രം ഏകാന്ത ജീവിതത്തിനെ തുടര്‍ന്ന് തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇന്ത്യയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് വരുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എന്റര്‍ടെയ്നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവരോടൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ ചിദംബരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമല്‍ നീരദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കല്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് ഈ സിനിമാ നിര്‍മ്മിക്കുന്നത്. സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചാല്‍, ഗണപതി എന്നിവരാണ് സഹനിര്‍മ്മാതക്കള്‍.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍.ജി. വയനാടന്‍, സ്റ്റില്‍ വി.വി. ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, സൗണ്ട് മിക്സ് എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്സ്), വി.എഫ്.എക്സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New Malayalam movie Janeman poster out, Basil Joseph in lead

We use cookies to give you the best possible experience. Learn more