| Wednesday, 8th June 2016, 7:53 pm

ഡീസല്‍ വാഹന നിയന്ത്രണം മറികടക്കാനായി പുത്തന്‍ ബൊലേറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളിലൊന്നായ മഹീന്ദ്ര ബൊലേറോയുടെ പുതിയ പതിപ്പ് വിപണിയിലേക്ക്. ഗ്രാമനഗര ഭേദമെന്യേ യൂട്ടിലിറ്റി വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ബൊലേറോ നീളവും ഒപ്പം വിലയും കുറച്ചായിരിക്കും എത്തുക.

നിലവില്‍ 4.17 മീറ്റര്‍ നീളമുള്ള ബൊലേറോയുടെ നീളം 4 മീറ്ററില്‍ താഴെയാക്കി കോംപാക്റ്റ് സെഗ്മെന്റില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 2000 സി.സിയില്‍ കുടൂതലുള്ള വാഹനങ്ങള്‍ക്കു നിയന്ത്രണം വരുന്ന സാഹചര്യത്തില്‍ കുറഞ്ഞ ഡീസല്‍ എന്‍ജിനുമായായിരിക്കും ബൊലേറോ എത്തുന്നത്. മുന്നിലും പിന്നിലും മാറ്റങ്ങളുമായി പുതിയ ലുക്കിനൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിലവില്‍ 2.5 ലിറ്റര്‍ എന്‍ജിനാണു ബൊലേറോയില്‍ ഉപയോഗിക്കുന്നത്. 3200 ആര്‍.പി.എമ്മില്‍ 63 ബി.എച്ച്.പി കരുത്തും 1400-2200 ആര്‍.പി.എമ്മില്‍ 195 എന്‍.എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. 2000 ല്‍ ചെറു എസ്.യു.വി എന്ന ലേബലിലാണ് ബൊലേറോ എത്തിയത്. എസ്.യു.വിയുടെ ലുക്കും വിലക്കുറവുമായിരുന്നു ബൊലേറോയുടെ മുഖമുദ്ര.

മഹീന്ദ്ര അര്‍മദയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ബൊലേറോ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രിയ വാഹനമായി മാറി. കാറിന്റെ യാത്രാസുഖവും അത്ര തന്നെ വിലയുമായി എത്തിയ 7 സീറ്റര്‍ വാഹനത്തിന് ഇന്ത്യയില്‍ മികച്ച വില്‍പ്പന കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more