പുതിയ 300 സിസി ബൈക്കിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തി ബി.എം.ഡബ്ല്യു. BMW G310R എന്ന ബൈക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് കമ്പനി പുറത്തുവിട്ടത്.
ടി.വി.എസ് മോട്ടോറിന്റെ ബംഗളുരു പ്ലാന്റിലാണ് ഈ പുത്തന്‍ ബൈക്ക് നിര്‍മ്മിക്കുക. ജര്‍മ്മനിയിലെ മുനിച്ചിലെ ബി.എം.ഡബ്ല്യുവിലാണ് ഈ ബൈക്ക് രൂപകല്പന ചെയ്തതും തയ്യാറാക്കിയതും.
G310 ന് ഫാമിലി ബൈക്കിന്റെ രൂപകല്പനയാണ്. അതേസമയം, സാഹസികത ഇഷ്ടപ്പെടുന്നവരെയും ഇത് ആകര്‍ഷിക്കും. ഉടന്‍ തന്നെ ഈ ബൈക്കുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
G310ന്റെ എഞ്ചിനെക്കുറിച്ചാണ് ചര്‍ച്ചകളില്‍ ഏറെയും നടക്കുന്നത്. 313 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാള്‍വ് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്. വില ഉയരാതിരിക്കുന്നതിനുവേണ്ടി ട്യൂബുലാര്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
G310 ലൂടെ ആഗോളമാര്‍ക്കറ്റാണ് ബി.എം.ഡബ്ല്യു ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഈ ബൈക്കുകളുടെ കയറ്റുമതി കേന്ദ്രമായി മാറും. വര്‍ഷം 2 ലക്ഷം ബൈക്കുകള്‍ വിറ്റഴിക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി G310 എറെ സഹായകരമാകുമെന്നാണ് വിശ്വസിക്കുന്നത്.