| Sunday, 9th August 2020, 11:30 am

ആന്ധ്ര ഒഡീഷ തീരത്ത് വീണ്ടും ന്യൂനമര്‍ദ്ദം; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കുമിടയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീരപ്രദേശത്തുള്ളവരോട് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

തീവ്രമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യയുണ്ടാകുമെന്നതിനാല്‍ തന്നെ വരുന്ന 48 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.

ആലപ്പുഴ ജില്ലയില്‍ നിലവിലെ സ്ഥിതി ഗുരുതരമാണ് സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശമായ കുട്ടനാട്ടില്‍ വെള്ളം കയറുന്നുണ്ട്. പത്തനംതിട്ടയില്‍ പമ്പയാറിലെ ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് ഡാം തുറക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്ത് നഗര പ്രദേശങ്ങളിലും വെള്ളം കയറുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: New low pressure formed in Bengal sea in between Odisha and Andhrapradesh; Kerala on high alert

We use cookies to give you the best possible experience. Learn more