നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്ലര് റിലീസിങ് വേദിയില്‍ നടന് വിനയ് ഫോര്‍ട്ട് പ്രത്യക്ഷപ്പെട്ട ലുക്ക് വൈറലാകുന്നു.
ഓണം റിലീസായി എത്തുന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയിലും പുറത്തും മറ്റ് ഓണ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഹൈപ്പ് ആയിരുന്നു ഉണ്ടായിരുന്നത്.
ആ ഹൈപ്പ് കുറവിനെ പരിഹരിക്കുന്നതാണ് വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്ക് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.
ഒറ്റ പ്രസ് മീറ്റുകൊണ്ട് കിങ് ഓഫ് കൊത്തയുടെ ഹൈപ്പ് വിനയ് ഫോര്‍ട്ട് കടത്തിവെട്ടിയെന്നും, പ്രൊമോഷന്. കുറവായിരുന്നിട്ട് കൂടി വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്കില്‍ ഹൈപ്പ് കൂടിയെന്നും നിരവധി പേര് പറയുന്നു.
‘മീം ചെയ്യാനുള്ളള്ളതായി , ‘ട്രോളന്മാര്ക്ക് ചാകര’ എന്നിങ്ങനെ നീളുന്നു വിനയ് ഫോര്‍ട്ടിന്റെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്കിലൂടെ കൂടുതല്‍ പേര് ചിത്രത്തെ പറ്റി അറിയുമെന്ന് പറയുന്നവരുമുണ്ട്.
വിഖ്യാത നടന് ചാര്‍ളി ചാപ്ലിനെയും, മിന്നാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയും ഓര്‍മിപ്പിക്കുന്നതാണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ലുക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.
നടന് അജു വര്‍ഗീസും വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ടി ഷര്‍ട്ടും, കൂളിങ് ഗ്ലാസ്സും ഒപ്പം ചാര്‍ലി ചാപ്ലിനെ ഓര്‍മിപ്പിക്കുന്ന മീശയുമാണ് വിനയ് ഫോര്‍ട്ടിന്റെ ഏറ്റവും പുതിയ ലുക്കിന്റെ ഹൈലൈറ്റ്.
അതേസമയം ബോസ് & കോ ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.
നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്, എഡിറ്റിങ് – നിഷാദ് യൂസഫ്, മ്യൂസിക് മിഥുന് മുകുന്ദന്, ലിറിക്സ് – സുഹൈല്‍ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണന്, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം. കെ, മേക്കപ്പ് ലിബിന് മോഹനന്, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫിനിക്സ് പ്രഭു, ജി. മുരളി, കനല് കണ്ണന്, ഫിനാന്‍സ് കണ്ട്രോളര് – അഗ്നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍, വി.എഫ്.എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് – ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്.ഒ. – ശബരി.
Content highlight: New look of vinay fort is viral on social media