| Friday, 30th March 2018, 12:29 pm

നരച്ച നീളന്‍ താടി, നെറ്റിയില്‍ ഒരു ഗോപിക്കുറി; ബച്ചന്റെ മാസ് 'നിര്‍വ്വാണ്‍ ലുക്ക്' ഏറ്റെടുത്ത്  സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരെ എന്നും തന്റെ നിലപാട് കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും ഞെട്ടിപ്പിക്കുന്ന താരമാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ ആരാധകരെ വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

ചിരഞ്ജീവി ചിത്രമായ സൈ റാ നരംസിംഹ റെഡ്ഡിയിലെ ബച്ചന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.


ALSO READ: എത് രാജ്യക്കാരിയാണെന്ന ചോദ്യം കേട്ട് മടുത്തു; കുടുംബ ചരിത്രം വെളിപ്പെടുത്താന്‍ ഡി.എന്‍.എ ടെസ്റ്റിനൊരുങ്ങി എമി ജാക്‌സണ്‍


നരച്ച നീളന്‍ താടിയും, മീശയും നെറ്റിയിലെ ചുവന്ന ഗോപിക്കുറിയും ചേര്‍ന്ന ആത്മീയാചാര്യന്റെ വേഷത്തിലുള്ള ബച്ചന്റെ ലുക്കാണ് ആരാധകര്‍ എറ്റെടുത്തിരിക്കുന്നത്. “1958 ഹിമാലയത്തിന്റെ മുകള്‍ത്തട്ടിലേക്ക് മോക്ഷത്തിനായി ” എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ പ്രായമായ വൃദ്ധന്റെ വേഷമാണ് അമിതാഭ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ ബച്ചന്റെ വേഷങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സ്വാതന്ത്രസമരസേനാനിയുടെ വേഷത്തില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രം ചരിത്രസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്.

ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലെ സ്വാതന്ത്രസമര സേനാനികളുടെ കഥ പറയുന്ന ചിത്രം ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

We use cookies to give you the best possible experience. Learn more