| Wednesday, 13th May 2020, 4:38 pm

ഓള്‍ഡ് മങ്കിന് 850 രൂപ, ഹണീബിക്ക് 620; മദ്യത്തിന്റെ പുതിയ വില ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ പുതുക്കിയ വില പുറത്തുവിട്ട് ബവ്‌റിജസ് കോര്‍പറേഷന്‍. വിദേശ മദ്യത്തിന് 35 ശതമാനം വരെയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതോടെ ചില ബ്രാന്ഡുകളുടെ പുതിയ വില വിവരമാണ് ബവ്‌റിജസ് കോര്‍പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഹണിബീക്ക് 620 ആണ് പുതിയ വില. നേരത്തെ ഇത് 560 രൂപയായിരുന്നു.

മറ്റ് ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെയാണ്. ബ്രാക്കറ്റില്‍ പഴയവില

സെലിബ്രേഷന്‍ 580 (520), ഓള്‍ഡ് മങ്ക് റം 850 (770), എംസി ബ്രാന്‍ഡി 620 (560), എംഎച്ച് ബ്രാന്‍ഡി 910 (820), ബക്കാര്‍ഡി 1440 (1290), സിഗ്‌നേച്ചര്‍ 1410 (1270), മാജിക് മൊമന്റ്‌സ് 1010 (910).

ബിയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും. കിങ്ഫിഷര്‍ 110 (100), കിങ്ഫിഷര്‍ ബ്ലൂ 121 (110), ടുബോര്‍ഗ് 100 (90).

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത്.

ബാറുകളില്‍ നിന്ന് മദ്യം പാഴ്സലായി കൊടുക്കുന്നതിലൂടെയും കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്സലായി നല്‍കുന്നതിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more