തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ പുതുക്കിയ വില പുറത്തുവിട്ട് ബവ്റിജസ് കോര്പറേഷന്. വിദേശ മദ്യത്തിന് 35 ശതമാനം വരെയും ബിയറിനും വൈനിനും പത്ത് ശതമാനവും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതോടെ ചില ബ്രാന്‍ഡുകളുടെ പുതിയ വില വിവരമാണ് ബവ്റിജസ് കോര്പറേഷന് പുറത്തുവിട്ടിരിക്കുന്നത്. ഹണിബീക്ക് 620 ആണ് പുതിയ വില. നേരത്തെ ഇത് 560 രൂപയായിരുന്നു.
മറ്റ് ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെയാണ്. ബ്രാക്കറ്റില്‍ പഴയവില
സെലിബ്രേഷന് 580 (520), ഓള്‍ഡ് മങ്ക് റം 850 (770), എംസി ബ്രാന്‍ഡി 620 (560), എംഎച്ച് ബ്രാന്‍ഡി 910 (820), ബക്കാര്‍ഡി 1440 (1290), സിഗ്നേച്ചര്‍ 1410 (1270), മാജിക് മൊമന്റ്സ് 1010 (910).
ബിയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും. കിങ്ഫിഷര്‍ 110 (100), കിങ്ഫിഷര്‍ ബ്ലൂ 121 (110), ടുബോര്‍ഗ് 100 (90).