| Tuesday, 21st March 2017, 6:20 pm

നോട്ട് കൈമാറ്റ പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; രണ്ട് ലക്ഷത്തിലധികം കറന്‍സി ഇടപാട് അനുവദനീയമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കറന്‍സി ഇടപാടിനുള്ള പരിധി കുറച്ചു കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ കൈമാറുന്നത് അനുവദനീയമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മൂന്നു ലക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്ന പരിധി. ഇതാണ് രണ്ട് ലക്ഷമായി കുറച്ചിരിക്കുന്നത്.

രണ്ട് ലക്ഷത്തിലധികം രൂപയുടെ കറന്‍സി കൈമാറുന്നത് ശിക്ഷാര്‍ഹമാക്കാനും കേന്ദ്രത്തിന്റെ തീരുമാനമുണ്ട്.

ഫെബ്രുവരിയിലെ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി പരിധി മൂന്ന് ലക്ഷമായി നിജപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഈ പരിധി വീണ്ടും രണ്ട് ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കള്ളപ്പണ നിയന്ത്രണവുമാണ് നോട്ട് കൈമാറ്റ പരിധി കുറയ്ക്കുന്നത് വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

We use cookies to give you the best possible experience. Learn more