തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ലേക്ക് നീട്ടി. സി.പി.ഐ.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.
നേരത്തെ മെയ് 18ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനമായിരുന്നത്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗത്തിലായിരുന്നു തീരുമാനം.
മെയ് 17ന് എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ട്. ഇതിന് പിന്നാലെ മെയ് 18ന് തന്നെ സത്യപ്രതിജ്ഞ നടത്തേണ്ടെന്ന് ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.ഐ നിര്‍ദേശിക്കുകയായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സി.പി.ഐ.എമ്മില്‍ ധാരണയായിട്ടുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാജ്ഭവനില്‍ ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലും ചര്‍ച്ചകള്‍ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.
2016 മെയ് 25നായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. അംഗമന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞ സര്‍ക്കാരില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്നത്. സി.പി.ഐ.ക്ക് നാലും എന്‍.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക