കോഴിക്കോട്: കേരളത്തില്‍ ആദ്യമായി കോണ്‍ഗ്രസ് ഘടകം രൂപം കൊണ്ട മണ്ണില്‍ ഇനി പുതിയ നിര്‍മ്മിതി. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എഫ്.സി.ഐ ലേബേഴ്‌സ് അസോസിയേഷന്‍ കെട്ടിടത്തില്‍ കെ.പി.സി.സിയുടെ ഓഫീസ് നിര്‍മ്മിക്കാനാണ് തിരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇവിടെയായിരിക്കും മേഖലാ ഓഫീസ്.
ഈ ഓഫീസി കെ.പി.സി.സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുക. സെപ്തംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് മേഖല ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാര്‍ പങ്കുവെക്കുന്ന പ്രതീക്ഷ.
രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കെയാണ് കോഴിക്കോട് ഓഫീസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. കെ.പി.സി.സിയുടെ കേരളത്തിലുള്ള രണ്ടാമത്തെ ഓഫീസാവും ഇത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക