കോഴിക്കോട്: കേരളത്തില്‍ ആദ്യമായി കോണ്‍ഗ്രസ് ഘടകം രൂപം കൊണ്ട മണ്ണില്‍ ഇനി പുതിയ നിര്‍മ്മിതി. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എഫ്.സി.ഐ ലേബേഴ്സ് അസോസിയേഷന് കെട്ടിടത്തില്‍ കെ.പി.സി.സിയുടെ ഓഫീസ് നിര്‍മ്മിക്കാനാണ് തിരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇവിടെയായിരിക്കും മേഖലാ ഓഫീസ്.
ഈ ഓഫീസി കെ.പി.സി.സിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുക. സെപ്തംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് മേഖല ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാര്‍ പങ്കുവെക്കുന്ന പ്രതീക്ഷ.