വാക്‌സിനെടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യം; പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍
World News
വാക്‌സിനെടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യം; പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 7:28 pm

ന്യൂയോര്‍ക്ക്: കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ പുതിയ പദ്ധതിയുമായി ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഈ ആനൂകൂല്യം. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ബിയര്‍ സൗജന്യമായി നല്‍കുമെന്നും ഫില്‍ മര്‍ഫി പറഞ്ഞു.

ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു.

വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ സൗജന്യ ബിയര്‍ ലഭിക്കമെന്നും മര്‍ഫി പറഞ്ഞു.

ജൂണ്‍ അവസാനത്തോടെ 4 ലക്ഷം പേരിലെങ്കിലും വാക്‌സിന്‍ എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്ന് മര്‍ഫി വ്യക്തമാക്കി. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 37 ശതമാനം പേരാണ് ന്യൂജഴ്‌സിയില്‍ വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം ഇതാദ്യമായല്ല വാക്‌സിന്‍ പ്രചാരണത്തിനായി ഇത്തരം ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നൂറ് ഡോളറിന്റെ സേവിംഗ്‌സ് ബോണ്ട് നല്‍കുമെന്നായിരുന്നു ജിം ജസ്റ്റിസിന്റെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: New Jersey to give free beer to Covid vaccine recipients