| Tuesday, 16th May 2017, 9:53 am

ശൈശവ വിവാഹം നിരോധിക്കാനുള്ള ബില്ലില്‍ ഒപ്പുവെക്കില്ലെന്ന് ന്യൂ ജേഴ്‌സി ഗവര്‍ണര്‍: മതപരമായ ആചാരങ്ങള്‍ക്ക് വിഘാതമാകുമെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനുള്ള ബില്ലില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാവാതെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍. കടുത്ത ഡൊണാള്‍ഡ് ട്രംപ് അനുഭാവിയായ ന്യൂ ജേഴ്‌സിയിലെ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയാണ് നിയമത്തില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചത്.

ശൈശവ വിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത് മതപരമായ ആചാരങ്ങള്‍ക്ക് പ്രശ്‌നമാകുമെന്നു പറഞ്ഞാണ് അദ്ദേഹം ഇതിനു വിസമ്മതിച്ചത്. ഏതുമതത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

18വയസാണ് യു.എസിലെ മിക്ക സ്റ്റേറ്റുകളിലെയും വിവാഹപ്രായമെങ്കിലും ശൈശവ വിവാഹത്തെ അനുവദനീയമാക്കുന്ന പഴുതുകള്‍ മിക്ക സ്റ്റേറ്റുകള്‍ക്കകുമുണ്ട്. 18വയസിനു താഴെയുള്ള ഏതൊരു വിവാഹത്തെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു ന്യൂ ജേഴ്‌സി ഗവര്‍ണര്‍ക്കു മുമ്പാകെയെത്തിയ ബില്‍.


Also Read:‘ഇസ്‌ലാം ഒഴികെ മറ്റെല്ലാ മതങ്ങളും യാന്ത്രികമായ ആചാരങ്ങളുടെ മാത്രം പ്രസ്ഥാനങ്ങള്‍’; ഇസ്‌ലാം വളരുന്നത് കാരുണ്യത്തിന്റെ മതമായതുകൊണ്ടെന്നും മന്ത്രി ജി. സുധാകരന്‍


പാര്‍ലമെന്റിന്റെ ഇരുസഭകളും ഇതിനകം തന്നെ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഗവര്‍ണറുടെ പരിഗണനയ്ക്കായി അയച്ചത്. എന്നാല്‍ മതപരമായ ആചാരങ്ങള്‍ക്ക് ഇത് പ്രതിബന്ധമാകുമെന്ന് പറഞ്ഞ ഗവര്‍ണര്‍ ബില്ലില്‍ അപ്രകാരമുള്ള മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

യു.എസില്‍ ശൈശവ വിവാഹം വളരെയധികമാണെന്നാണ് റോയിറ്റേഴ്‌സ് പറയുന്നു. യു.എസിലെ 38 നഗരങ്ങളിലെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2000ത്തിനും 2010നും ഇടയില്‍ 170,000 ശൈശവവിവാഹങ്ങളാണ് നടന്നതെന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്.


Must Read:  ‘യോഗി തെറിക്കുമോ?’; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി; എ.ജിയില്‍ നിന്ന് വിശദീകരണം തേടി കോടതി


We use cookies to give you the best possible experience. Learn more