| Friday, 17th April 2015, 12:29 pm

തീഹാര്‍ ജയിലിലെ ഞെരുക്കം മാറ്റാന്‍ ദല്‍ഹിയില്‍ പുതിയ ജയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഇന്ത്യയിലെ ഏറ്റവും വലിയ തടവ് കേന്ദ്രമായ തീഹാര്‍ ജയിലിലെ ഞെരുക്കം മാറ്റാന്‍ ദല്‍ഹി സര്‍ക്കാരിന് കീഴില്‍ മണ്ഡോളിയില്‍ പുതിയ ജയില്‍ നിര്‍മിക്കുന്നു. വരുന്ന ഒക്ടോബര്‍ മുതലാണ് കുറ്റവാളികളുടെ ബാഹുല്യം അനുഭവപ്പെടുന്ന തീഹാര്‍ ജയിലില്‍ നിന്നും തടവുകാരെ മണ്ഡോളിയിലുള്ള ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

68 ഏക്കറിലായി ആറോളം ജയിലുകളാണ് ഇവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 3750 അന്തേവാസികളെ പാര്‍പ്പിക്കാനുള്ള സൗകര്യം ഈ ജയിലുകള്‍ക്കുണ്ടാവും. അതേ സമയം രാഷ്ട്രീയ തടവുകാര്‍, തീവ്രവാദികള്‍ എന്നിങ്ങനെ അതീവ സുരക്ഷയര്‍ഹിക്കുന്ന തടവ് പുള്ളികളെ തീഹാറില്‍ ജയിലില്‍ തന്നെ തമാസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നിലവില്‍ തീഹാര്‍ ജയില്‍, രോഹിണിയിലുള്ള ജില്ലാ ജയില്‍ എന്നിവിടങ്ങളിലായി 6250 തടവ് പുള്ളികളെ താമസിപ്പിക്കാനുള്ള സൗകര്യമേ ഉള്ളൂവെങ്കിലും നിലവില്‍ 14,000ത്തിലധികം തടവുകാരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. തെക്കനേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവുകേന്ദ്രമായ തിഹാര്‍ ജയില്‍ ന്യൂദല്‍ഹിയുടെ പടിഞ്ഞാറ് ചാണക്യപുരയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more