| Saturday, 21st December 2019, 11:31 am

പാട്രിയോട്ട് ഷോയിലെ പുതിയ ലക്കം സി.എ.എ, എന്‍.ആര്‍.സിയെക്കൂറിച്ച്; ഹസന്‍ മിന്‍ഹാജിന്റെ നെറ്റ്ഫ്‌ളിക്‌സ് ഷോ പ്രൊമോ വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ങ്ടണ്‍: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ഹസ്ന്‍ മിന്‍ഹാജിന്റെ പ്രശസ്ത നെറ്റ്ഫ്ളിക്സ് ഷോ പാട്രിയട്ട് ആക്ടില്‍ പൗരത്വ ഭേദഗതി നിയമവും വിഷയമാകുന്നു. 22 ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലാണ് പൗരത്വ പട്ടികയും പൗരത്വഭേദഗതി നിയമവും വിഷയമാകുന്നത്.

ട്വിറ്ററില്‍ പരിപാടിയുടെ പ്രൊമോ വീഡിയോ ഹസന്‍ പങ്കുവെച്ചിട്ടുണ്ട്. സി.എ.എ, എന്‍.ആര്‍.സി പിന്നെ വേറെയും എന്ന തലക്കെട്ടിലാണ് ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ പിന്തുണയും ഭീഷണികളും ഹസന്‍ മിന്‍ഹാജിനെതിരെ ട്വീറ്റിന് താഴേ നിറയുന്നുണ്ട്.

ഇന്ത്യയിലെ കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനെയും കശ്മീരിലെ സൈന്യത്തിനെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ പരിഹസിച്ച ഹസന്‍ മിന്‍ഹാജിനെതിരെ നേരത്തെ വ്യാപകമായി സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

#BoycottNetflix എന്ന ഹാഷ്ടാഗില്‍ ഹസനും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ ക്യാംപെയ്‌നും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നു. ‘ഇന്ത്യന്‍ ഇലക്ഷന്‍സ് | പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്’ എന്ന വീഡിയോയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.

ഹസന്റെ ഷോ ഏകപക്ഷീയമാണെന്നും ഭാരതസര്‍ക്കാറിനെ അവഹേളിക്കുന്നതാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നത്. അതേസമയം രാജ്യവ്യാപകമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more