തെല്‍ അവീവ്: ഇസ്രഈലില്‍ പുതുതായി ഇറങ്ങിയ സീരീസായ തെഹ്‌രാന്‍ ജനശ്രദ്ധ നേടുന്നു. ഇസ്രഈലും ഇറാനും തമ്മില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ബന്ധ വൈരത്തിനിടെ ഇരു രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെ കഥയാണ് ഈ സീരിയല്‍ പറയന്നത്.
ഇസ്രഈല്‍ ഇന്റലിന്‍സ് ഏജന്‍സിയായ മൊസാദിലെ തമര്‍ റബിന്യാന്‍ എന്ന സ്ത്രീ ഇറാനിലെ ന്യൂക്ലിയാര്‍ പ്രവര്‍ത്തനങ്ങളെ ഹാക്ക് ചെയ്യാന്‍ വേണ്ടി തെഹ്രാനിലേക്ക് പോവുന്നതോടെയാണ് കഥ പുരോഗമിക്കുന്നത്.
എന്നാല്‍ ദൗത്യം പരാജയപ്പെടുന്നു. ഇതിനിടയില്‍ ഇറാനിലെ ഒരു ജനാധിപത്യ അനുകൂല പ്രവര്‍ത്തകനുമായി ഇവര്‍ പ്രണയത്തിലാവുന്നു. പിന്നീട് തന്റെ ജന്‍മവേരുകള്‍ ഇറാനിലായിരുന്നെന്ന് ഇവര്‍ മനസ്സിലാക്കുന്നു.
റബിന്യയുടെ ഇറാനിലെ ആന്റിയായി വേഷമിടുന്ന എസ്തി യെറുഷല്‍മിയുടെ കുടുംബം ഇറാനിയന്‍ വിപ്ലവ സമയത്ത് ഇറാനില്‍ നിന്നും പാലായനം ചെയ്തവരാണ്. അന്ന് ഇവര്‍ക്ക് 13 വയസ്സായിരുന്നു.
‘ എന്റെ കഥാപാത്രം എന്റെ അമ്മയെയും അമ്മൂമ്മയെയും ഓര്‍മ്മിപ്പിച്ചു. അവരെയല്ലം ഞാനെന്റെ കഥാപാത്രത്തിലേക്ക് കൊണ്ടു വന്നു.
പേര്‍ഷ്യന്‍ ഭാഷയായ ഫാര്‍സിയില്‍ അഭിനയിക്കുന്നത് തന്റെ വളരെ ഇമോഷണലാക്കിയെന്നും ഇവര്‍ പറയുന്നു.
‘ അത് കഠിനകരമായിരുന്നു. കാരണം അവ എന്നെ ഇറാനെ ഓര്‍മകളിലേക്ക് കൊണ്ടു പോയി. ഞാന്‍ ഇറാനെ മിസ്സ് ചെയ്യുന്നുണ്ട്. അവിടെയുള്ള എല്ലാവരെയും. അത് ഒരു നല്ല രാജ്യമായിരുന്നു,’ ആപ്പിള്‍ ടിവി പ്ലസാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ