ഐ പാഡ് 3 ക്ക് ഇന്ത്യയില്‍ വില 39,999 രൂപ
Big Buy
ഐ പാഡ് 3 ക്ക് ഇന്ത്യയില്‍ വില 39,999 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2012, 10:00 am

മുംബൈ: ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐ പാഡ് ഇന്ത്യയിലെത്തുമ്പോള്‍ വില 39,999 രൂപ. ഐ പാഡ് 3യുടെ 16 ജി.ബി വൈ-ഫൈ മോഡലിന് ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ tradus.in ല്‍ 3191 രൂപ കിഴിവില്‍ 36,799 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഏകദേശം 39,990 രൂപയായിരിക്കും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഐ പാഡ് 3യുടെ വില എന്നാണ് സൂചന. ഐ പാഡ് 2 ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ 29,500 രൂപയായിരുന്നു വില.

ആദ്യഘട്ടത്തില്‍ വില്‍പന ആരംഭിച്ച 11 രാജ്യങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് മൂന്ന് മില്യണ്‍ ഐ പാഡുകളാണ് വിറ്റുപോയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഐ പാഡ് ലഭ്യമാകുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ഐ പാഡ് 2വിനെക്കാള്‍ വീതിയും ഭാരവും ഇത്തിരി കൂടുതലാണ് പുതിയ അവതാരത്തിന്. നിലവാരം പുലര്‍ത്തുന്ന 5 മെഗാപിക്‌സല്‍ ക്യാമറയില്‍ ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ഐ പാഡിന്റെ മുന്‍ തലമുറകളെക്കാളും കരുത്താര്‍ന്ന ഹാര്‍ഡ്‌വെയറുകളുമായാണ് ഐ പാഡ് 3യുടെ വരവ്. 2048×1536 എന്ന ഉയര്‍ന്ന പിക്‌സല്‍ റെസല്യൂഷനില്‍ 9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ ടച്ച് സ്‌ക്രീനാണ് ഐ പാഡ് 3യുടെ പ്രധാന സവിശേഷത.

Malayalam news

Kerala news in English