| Sunday, 21st October 2018, 8:41 am

ഉമ്മന്‍ചാണ്ടിയ്ക്കും വേണുഗോപാലിനുമെതിരായ ലൈംഗികപീഡനപരാതി; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി എന്നിവര്‍ക്കെതിരായ സരിത നായരുടെ ലൈംഗികപീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ അന്വേഷണ സംഘം. എസ്.പി അബ്ദുല്‍ കരിമീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് കീഴിലാണ് പുതിയ അന്വേഷണ സംഘം.  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിമാരും സംഘത്തിലുണ്ട്.

ഇന്നലെയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ അന്വേഷണ കമ്മീഷനായ ശിവരാജ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

ALSO READ: “എനിക്കെല്ലാം മനസിലായി, സ്ത്രീകള്‍ ശബരിമലയില്‍ കയറേണ്ട”; മലക്കം മറിഞ്ഞ് സുബ്രഹ്മമണ്യം സ്വാമി

ഓരോരുത്തര്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം പരാതി നല്‍കുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡിഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുന്‍മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സരിത എസ് നായരെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഉത്തര മേഖലാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘത്തിന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പ്രത്യേകം പരാതി നല്‍കിയിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more