| Tuesday, 2nd October 2018, 11:33 pm

പുത്തന്‍ പരിഷ്‌ക്കാരങ്ങളുമായി ഹ്യുണ്ടായി എലാന്‍ട്ര വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂടുതല്‍ നവീന ഫീച്ചറുകള്‍ നല്‍കി പരിഷ്‌കരിച്ച ഹ്യുണ്ടായി എലാന്‍ട്ര വിപണിയില്‍. 2016ലാണ് നിലവിലെ എലാന്‍ട്ര വിപണിയില്‍ എത്തുന്നത്. രണ്ടുവര്‍ഷക്കാലം മാറ്റങ്ങളില്ലാതെ എലാന്‍ട്ര വിപണിയില്‍ തുടര്‍ന്നു.

നാലു വകഭേദങ്ങള്‍ എലാന്‍ട്രയിലുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന SX(O) മോഡലില്‍ മാത്രമെ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും ഹ്യുണ്ടായി നല്‍കുന്നുള്ളൂ. മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എമര്‍ജന്‍സി സ്റ്റോപ് സിഗ്‌നല്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോ ലിങ്ക് കണക്ടിവിറ്റി മുതലായവ എലാന്‍ട്രയുടെ പരിഷ്‌കാരങ്ങളില്‍പ്പെടും.


മുന്‍ സീറ്റുകളില്‍ വെന്റിലേഷന്‍ സൗകര്യം കാഴ്ച്ചവെച്ച ആദ്യ കാറുകളിലൊന്നാണ് എലാന്‍ട്ര. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍.ഇ.ഡി ഡെ-ടൈം റണ്ണിംഗ് ലൈറ്റുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സണ്‍റൂഫ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവയെല്ലാം സെഡാനില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

പത്തുവിധത്തില്‍ ഡ്രൈവര്‍ സീറ്റ് ക്രമീകരിക്കാന്‍ കഴിയും. തുകല്‍ സീറ്റുകളും 10 സ്പോക്ക് അലോയ് വീലുകളും കാറില്‍ എടുത്തുപറയണം. ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ എലാന്‍ട്രയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

എലാന്‍ട്രയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 150 bhp കരുത്തും 191 Nm torqueഉം പരമാവധി സൃഷ്ടിക്കാനാവും. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എലാന്‍ട്രയില്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തും 260 Nm torqueഉം ഉത്പാദിപ്പിക്കും.


ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറിലുണ്ട്. നിലവില്‍ 13.68 ലക്ഷം രൂപയാണ് എലാന്‍ട്രയുടെ പ്രാരംഭ പെട്രോള്‍ മാനുവല്‍ മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് വകഭേദം വിപണിയില്‍ എത്തുന്നത് 19.91 ലക്ഷം രൂപയ്ക്കാണ്.

We use cookies to give you the best possible experience. Learn more