ന്യൂദല്‍ഹി: സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പുതിയ സാന്‍ട്രോയെ ഹ്യുണ്ടായ് പുറത്തിറക്കും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പേര് മാത്രം നിലനിര്‍ത്തി പൂര്‍ണമായും പുതിയ രൂപത്തിലെത്തുന്ന കാറിന്റെ പരീക്ഷണയോട്ടങ്ങള്‍ ഹ്യുണ്ടായ് നേരത്തെ ആരംഭിച്ചിരുന്നു. ചെറുകാര്‍ സെഗ്‌മെന്റിലേയ്ക്കാണ് മത്സരിക്കുകയെങ്കിലും മസ്‌കുലറായ രൂപമായിരിക്കും പുതിയ സാന്‍ട്രോയുടെ ഹൈലൈറ്റ്.
നിലവില്‍ ഹ്യുണ്ടായ് ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായ ഇയോണിനു പകരക്കാരനായാണ് എ.എച്ച്.ടു എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന സാന്‍ട്രോയുടെ വരവ്.
Read: പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ചുമാറ്റണമെന്ന് സര്‍ക്കാര്‍ കോടതിയില്‍
അടുത്ത വര്‍ഷം പ്രാബല്യത്തിലെത്തുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ചെലവു കുറഞ്ഞ എച്ച്.എ പ്ലാറ്റ്‌ഫോം അടിത്തറയാവുന്ന ഇയോണിനു സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് ആദ്യ തലമുറ ഐ ടെന്നിന് അടിത്തറയായതും ദൃഢതയേറിയതുമായ പി.എ പ്ലാറ്റ്‌ഫോം ആധാരമാക്കി ഹ്യുണ്ടേയ് എ.എച്ച്.ടു നിരത്തിലിറങ്ങുന്നത്.
നാലു സിലിണ്ടര്‍ എപ്‌സിലൊണ്‍ എന്‍ജിന്റെ പരിഷ്‌കൃത രൂപമാവും കാറിനു കരുത്തേകുക. എന്‍ജിന്റെ ശേഷി 1.2 ലിറ്ററായി ഉയര്‍ത്തുന്നതിനൊപ്പം മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി.എസ്.ആറ്) നിലവാരം കൈവരിക്കാനും ഹ്യുണ്ടായ് ശ്രമിച്ചിട്ടുണ്ട്.
Read: സ്വവര്‍ഗരതി നിയമവിധേയമാക്കല്‍: വാദം കേള്‍ക്കല്‍ തുടങ്ങി; പരിശോധിക്കുക നിയമസാധുത
ഇതോടൊപ്പം കമ്പനി ആദ്യമായി വികസിപ്പിച്ച ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഈ കാറിലൂടെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. ഇയോണിനു പകരമാവാന്‍ ഈ പുതിയ കാര്‍ എന്നെത്തുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കുന്നില്ല.
അകത്തളത്തിലെ സ്ഥലസൗകര്യവും ഉയര്‍ന്ന സീറ്റ് ക്രമീകരണവുമൊക്കെയായി എതിരാളികളെ ഞെട്ടിക്കാന്‍ ഒക്ടോബറില്‍ വാഹനം എത്തുമെന്ന് പ്രതീക്ഷിക്കാം.