ന്യൂദല്‍ഹി: പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോണ്ട. ഈ മാസം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.
2017 ഫ്രാങ്ക്ഫുര്‍ട് മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച ജാസ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. സാങ്കേതിക വിഭാഗത്തില്‍ മാറ്റമില്ലാതെ കാഴ്ചയിലും ഉള്ളടക്കത്തിലുമുള്ള മാറ്റങ്ങളോടെയാവും നവീകരിച്ച ജാസിന്റെ വരവ്.
വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക് സഹിതം പുത്തന്‍ ബംപര്‍, ഫോഗ് ലാംപ് ഹൗസിങ്ങിനു വേറിട്ട രൂപകല്‍പ്പന തുടങ്ങിയവയാണ് കാറിന്റെ മുന്‍ഭാഗത്തെ മാറ്റം.
മുന്‍ഗ്രില്ലിന്റെ ആകൃതിയിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹോണ്ടയില്‍ നിന്നുള്ള പുത്തന്‍ മോഡലുകളോട് സാമ്യമുള്ള ഗ്രില്ലാവും ജാസിലും ഇടംപിടിക്കുക.
പിന്‍ഭാഗത്താവട്ടെ എല്‍.ഇ.ഡി ടെയില്‍ ലാംപിന്റെ രൂപകല്‍പ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാറിലെ അലോയ് വീലുകള്‍ക്കും പുത്തന്‍ രൂപകല്‍പ്പന ലഭ്യമാക്കും.
പുതിയ അമെയ്‌സിലെ അലോയ് വീലിനോട് സാമ്യമുള്ള വീലുകളാവും നവീകരിച്ച ജാസിലും ഇടംപിടിക്കുക. കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിനായി കറുപ്പ് അലോയ് വീലും ലഭ്യമാവും.
Also Read; അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
പുതുതലമുറ ഹോണ്ട സിറ്റിയിലെ പോലെ പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ഓട്ടമാറ്റിക് ഹെഡ് ലാംപ് തുടങ്ങിയവയും ജാസിലും പ്രതീക്ഷിക്കാം.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ജാസിനു കരുത്തേകുക. മാരുതി സുസുക്കി ബലേനൊയും ഹ്യുണ്ടായ് ഐ ട്വന്റിയുമാണ് ഹോണ്ട ജാസിന്റെ എതിരാളികള്‍.