പുതിയ മാറ്റങ്ങളുമായി ഹോണ്ട വിപണിയിലേക്ക് ചുവടുവെയ്ക്കുന്നു. കോംപാക്ട്, പ്രീമിയം വിഭാഗങ്ങളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചും നിലവിലുള്ളവയുടെ ഡീസല്‍ വകഭേദം പുറത്തിറക്കിയും വിപണയിലെ സ്ഥാനം മെച്ചപ്പെടുത്താനാണ് ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്.സി.ഐ.എല്‍.) ഇപ്പോഴത്തെ ശ്രമം. []
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 17 വര്‍ഷം പിന്നിട്ടിട്ടും ഏഴാം സ്ഥാനത്തിനപ്പുറത്തേക്ക് കടക്കാന്‍ ഇതുവരെ ഹോണ്ടയ്ക്കായിരുന്നില്ല. ഹോണ്ടയുടെ മോഡലുകളോട് ആളുകള്‍ക്ക് പൊതുവെ താത്പര്യമുണ്ടെങ്കിലും ഡീസല്‍ എന്‍ജിന്‍ ലഭ്യമാക്കാത്തത് ഉപഭോക്താക്കളെ ഹോണ്ടയില്‍ നിന്നും പിന്നോട്ടടിക്കുന്നുവെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
പെട്രോള്‍ മോഡലുകള്‍ മാത്രം പുറത്തിറക്കുന്നതിന് പകരം ഡീസല്‍ എന്‍ജിന്‍ കഴിവതും വേഗം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ തീരുമാനം.
അടുത്ത വര്‍ഷത്തോടെ പുറത്തിറക്കാനുദ്ദേശിക്കുന്ന ഡീസല്‍ എന്‍ജിനായ ബ്രയോ സി വിഭാഗത്തില്‍ ഹോണ്ട അവതരിപ്പിക്കുന്ന സെഡാനിലാവും കമ്പനി ഈ പരീക്ഷണം നടത്തുക.
യൂട്ടിലിറ്റി വാഹനങ്ങളോട് ഇന്ത്യന്‍ വിപണിക്കുള്ള താല്‍പര്യം മുതലെടുക്കാനും എച്ച്.സി.ഐ.എല്‍ ആലോചിക്കുന്നുണ്ട്. പക്ഷേ മള്‍ട്ടി യൂട്ടിലിറ്റി, സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹന വിഭാഗങ്ങളില്‍ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.