ന്യൂദല്‍ഹി: സ്‌കൂട്ടറുകളെ പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന പേരാണ് ഹോണ്ട ആക്ടീവ. ആരാധകര്‍ ഏറെയുള്ള ആക്ടീവയുടെ വിവിധങ്ങളായ പതിപ്പുകള്‍ ജാപ്പനീസ് കമ്പനിയായ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ഏറ്റവും പുതിയ പതിപ്പായ ആക്ടീവ 5 ജിയും ഹോണ്ട ഇന്ത്യയില്‍ പുറത്തിറക്കി.
മുന്‍ഗാമിയായ ആക്ടീവ 4 ജിയേക്കാള്‍ 1,000 രൂപയോളം കൂടുതലാണ് അഞ്ചാം തലമുറ ആക്ടീവയ്ക്ക്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ വേരിയന്റുകളില്‍ ആക്ടീവ 5 ജി ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡിന് 52,460 രൂപയും ഡീലക്‌സിന് 54,325 രൂപയുമാണ് ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.
മുന്‍പതിപ്പിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ആക്ടീവ 5 ജി എത്തുന്നത്. പൊസിഷനിങ് ലൈറ്റോടു കൂടിയ എല്‍.ഇ.ഡി ഹെഡ്‌ലാംപ്, എകോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ (സ്പീഡോമീറ്റര്‍, ഫ്യുവല്‍ മീറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഭാഗം), ചെറിയ ബാഗുകളും സഞ്ചികളും തൂക്കിയിടാനുള്ള മുന്‍ഭാഗത്തുള്ള ഹുക്ക് തുടങ്ങിയവയാണ് ആക്ടീവ 5 ജിയുടെ പ്രധാന സവിശേഷതകള്‍.
കൂടാതെ 4-ഇന്‍-1 ലോക്കോടു കൂടിയ സീറ്റ് തുറക്കാനുള്ള സ്വിച്ച്, സീറ്റിനു താഴെയായി സജ്ജീകരിച്ച മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജു ചെയ്യാനുള്ള പോര്‍ട്ട് എന്നിവയും ആക്ടീവ 5 ജിയില്‍ ഉണ്ട്. സുഖകരമായ യാത്രയ്‌ക്കൊപ്പം സുരക്ഷിതമായ യാത്രയും പ്രദാനം ചെയ്യാന്‍ ആക്ടീവ 5 ജിയ്ക്കു കഴിയുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
വീഡിയോ: