| Tuesday, 17th April 2018, 11:33 am

ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ഒരുമിക്കുന്നു; കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസില്‍ വീണ്ടും പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. കെ. മുരളീധരന്റെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പിന് നീക്കം. ഇത് സംബന്ധിച്ച് കൊച്ചിയില്‍ മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുളളവരാണു മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിനു നീക്കം നടത്തുന്നത്. കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്.


Also Read:  ഉയര്‍ന്ന ബിരുദങ്ങളും, പണവും വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിക്കുന്നു; അധ്യാപിക അറസ്റ്റില്‍


ഡി.ഐ.സി (കെ) എന്ന പേരില്‍ കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍നിന്നു പുറത്തു പോവുകയും പിന്നീടു കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണു കൂട്ടായ്മയ്ക്കു പിന്നില്‍. പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവര്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പഴയ കെ. കരുണാകരന്‍ അനുകൂലികള്‍ ഏറെക്കാലമായി അതൃപ്തരാണ്. സമീപകാലത്തു നടന്ന കെ.പി.സി.സി പുനഃസംഘടനയില്‍ തഴയപ്പെട്ടതും പുതിയ ഗ്രൂപ്പിന് പിന്നിലെ കാരണമായി വിലയിരുത്തുന്നു.

Watch This Video:

We use cookies to give you the best possible experience. Learn more