| Wednesday, 13th January 2021, 10:40 pm

കോഴിക്കോടിന്റെ പുതിയ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍; ഗോകുലം ഗലേറിയ മാള്‍ ജനുവരി 14ന് ഉദ്ഘാടനം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോടിന് പുതിയ ഷോപ്പിംഗ് അനുഭവവുമായി മലബാറിലെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായി ഗോകുലം ഗലേറിയ മാള്‍ ജനുവരി 14 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. രാവിലെ 10 മണിക്ക് ബഹു എം.പി ശ്രീ. എം.കെ. രാഘവനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ആറ് നിലകളിലായി 450000 സ്‌ക്വയര്‍ഫീറ്റിലാണ് ഗോകുലം ഗലേറിയ മാള്‍ പണിപൂര്‍ത്തിയായിരിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തിനുസമീപമാണ് ഗോകുലം ഗലേറിയ മാള്‍ സ്ഥിതിചെയ്യുന്നത്. ലോകനിലവാരമുള്ള ഗോകുലം ഗലേറിയ മാള്‍ കോഴിക്കോടിന് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കും.

നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന പാര്‍ക്കിംഗ് പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് നിലകളിലായി 600 റോളം കാറുകളും 400 റോളം ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യുവാനുള്ള അതിവിപുലമായ പാര്‍ക്കിംഗ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ കൊവിഡ് പ്രതിസന്ധികളിലും സധൈര്യം മുന്നോട്ട് പോയതിനാല്‍ ഇന്ന് ആയിരകണക്കിന് ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗോകുലം മാളിന് സാധിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ ഗോകുലം ഗലേറിയ മാളിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഏറ്റവും ആധുനികമായ ഡിസൈന്‍, ഏറ്റവും മികച്ച ലൊക്കേഷന്‍ എന്നിവ ഗോകുലം ഗലേറിയ മാളിന്റെ സവിശേഷതകളാണ്. കൂടാതെ 5 സ്‌ക്രീനുകളുമായി സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍, 30000 സ്‌ക്വയര്‍ഫീറ്റോടുകൂടിയ ഫുഡ് കോര്‍ട്ട്, നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയും ഗോകുലം ഗലേറിയ മാളിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓരോ ബ്രാന്‍ഡുകളും ഘട്ടം ഘട്ടമായി തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ശ്രീ. ഗോകുലം ഗോപാലന്‍, ബഹു കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശ്രീ. മുസാഫിര്‍ അഹമ്മദ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി വൈസ് ചെയര്‍മാന്‍ ശ്രീ. ബൈജു ഗോപാലന്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ഓപ്പറേഷന്‍ ഡയറക്ടര്‍ ശ്രീ. വി സി പ്രവീണ്‍, റീജിയണല്‍ ഫയര്‍ ഓഫീസര്‍ ശ്രീ. അബ്ദുല്‍ റഷീദ്, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ശ്രീ. എ വി ജോര്‍ജ്, പ്രിന്‍സിപ്പള്‍ ആര്‍ക്കിറ്റെക്റ്റ് ശ്രീ. എ കെ പ്രശാന്ത് (പ്രശാന്ത് അസോസിയേറ്റ്‌സ്), വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ടി റിനീഷ്, തെന്നിന്ത്യന്‍ നായിക ഇനിയ, പിന്നണി ഗായിക ശ്രീമതി. സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചടങ്ങില്‍ സംബന്ധിക്കും.

ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, വയലിനിസ്റ്റ് ശബരീഷ് എന്നിവര്‍ നയിക്കുന്ന കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New Gokulam Galeria mall to be opened on january 14

We use cookies to give you the best possible experience. Learn more