തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് ധനാനുമതി. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 103.32 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് മാത്രമായി 58.55 കോടി രൂപ നീക്കിവെക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വാര്‍ഫ്, ലേല ഹാള്‍, കാന്റീന്‍, ലോക്കര്‍ റൂം, ശൂചിമുറി സമുച്ചയം, ജലവിതരണ സൗകര്യങ്ങള്‍, ചുറ്റുമതില്‍, അകത്തും പുറത്തും ആവശ്യമായ റോഡുകള്‍, പാര്‍ക്കിങ് സ്ഥലം, 100 ടണ്‍ ഐസ് പ്ലാന്റ്, ഡ്രെഡ്ജിങ്, ഗ്രീന്‍ ബല്‍റ്റ്, കുഴല്‍ക്കിണര്‍ ഉള്‍പ്പെടെ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.
നബാര്‍ഡ് സഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പദ്ധതി 2027 മാര്‍ച്ചിനകം പൂര്‍ത്തീകരണം ലക്ഷ്യമിടുന്നതായും കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
Content Highlight: New fishing harbor at Arthunkal; 103 crore has been sanctioned