സിഗ്നല്‍ നല്‍കുന്ന മത്സ്യം; കേരള തീരത്ത് പുതിയ കണ്ടെത്തല്‍
Kerala News
സിഗ്നല്‍ നല്‍കുന്ന മത്സ്യം; കേരള തീരത്ത് പുതിയ കണ്ടെത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 4:06 pm

തിരുവനന്തപുരം: കേരള കടല്‍ത്തീരത്ത് നിന്നും പുതിയ മത്സ്യം കണ്ടെത്തി. ലക്ഷദ്വീപ് കടലില്‍ നിന്നാണ് സാധാരണയായി കണ്ടുവരാത്ത തരത്തിലുള്ള മത്സ്യത്തെ കണ്ടെത്തിയത്.

വ്യത്യസ്തമായ നിറവും ശരീര ഘടനയുമുള്ള മത്സ്യത്തിന് പേരിട്ടിരിക്കുന്നത് പ്‌റ്റെറോപ്‌സാരോണ്‍ ഇന്‍ഡിക്കം എന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരീരത്തിലുള്ള ചിറകുകള്‍ അടക്കുകയും തുറക്കുകയും ചെയ്തുകൊണ്ട് ഇതേ ഇനത്തില്‍ പെട്ട മത്സ്യങ്ങളുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത. സിഗ്നല്‍ പുറപ്പെടുവിക്കുന്നതാണ് മത്സ്യത്തിന്റെ ചിറകുകള്‍.

കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശാസ്ത്രഞ്ജരും സമുദ്ര ശാസ്ത്ര നിരീക്ഷകരും പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു.

കടലിന് 70 മീറ്റര്‍ ആഴത്തില്‍ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ സമുദ്ര ശാസ്ത്ര ജേണലുകളില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് കേരള യൂണിവേഴ്‌സിറ്റി ഫിഷറി വിഭാഗം മേധാവി എ.ബിജുകുമാര്‍ പറഞ്ഞു.

മഞ്ഞയും പിങ്കും കലര്‍ന്നതാണ് മത്സ്യത്തിന്റെ നിറം.
മഞ്ഞനിറത്തിലുള്ള ബാന്‍ഡുകളും ശരീരത്തിലുണ്ട്. പുറത്തേക്ക് കൂര്‍ത്തു നില്‍ക്കുന്ന തരത്തിലുള്ള ചിറകുകളും മത്സ്യത്തിനുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിഗ്നല്‍ ഫിഷുകള്‍ വലുപ്പത്തില്‍ ചെറിയവയാണ്. സിഗ്നല്‍ ഫിഷുകളില്‍ ഏറ്റവും വലിയവയാണ് പ്‌റ്റെറോപ്‌സാരോണ്‍ ഇന്‍ഡിക്കം എന്ന് ശാസ്ത്രഞ്ജര്‍ പറഞ്ഞു.

ശേഖരിച്ച മത്സ്യത്തിന് 84 മില്ലിമീറ്റര്‍ ആണ് നീളമുണ്ടായിരുന്നത്. ഇത്തരം മത്സ്യങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ കുറവാണെന്നും അധികൃതര്‍ പറയുന്നു.