കൊച്ചി: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം മലയാള സിനിമാ ചിത്രീകരണം വീണ്ടും സജീവമാകുന്നതിന് വഴിതെളിയുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേരത്തെയുള്ള നിലപാട്. അതേസമയം ഷൂട്ടിംഗ് നടക്കുന്ന സിനിമകള്‍ ആദ്യം റിലീസ് ചെയ്യണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
അതിന് ശേഷം പുതിയ സിനിമകള്‍ റിലീസ് ചെയ്യാം. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഷൂട്ടിംഗ്.
നേരത്തെ പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി ചില സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു.
ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ