| Friday, 1st January 2021, 5:29 pm

ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ പുതിയ ചിത്രം; പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന 'അടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘അടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ,ധ്രുവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ‘അടി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ഫായിസ് സിദ്ധീഖ്, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആര്‍ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആര്‍. എന്നിവരാണ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: New film produced by Dulquar; The first look poster of ‘Adi’ directed by Prasobh Vijayan is out

We use cookies to give you the best possible experience. Learn more