കൊച്ചി: വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘അടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ,ധ്രുവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ‘അടി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.