| Thursday, 11th July 2024, 4:25 pm

ജയിലറിന് ശേഷം ഞെട്ടിക്കാൻ ആരാധകരുടെ ശിവണ്ണ വരുന്നു, ഉത്തരകാണ്ഡയുടെ നായകൻ ഒരുങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ഉത്തരകാണ്ഡ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഡോക്ടർ ശിവരാജ് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിലെ അദ്ദേഹം അവതരിപ്പിക്കുന്ന ‘ മാലിക’ എന്ന് പേരുള്ള കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

ഓരോ ചിത്രത്തിലും വ്യത്യസ്ത മേക്കോവറിൽ ആരാധകരെ ത്രസിപ്പിക്കുന്ന ശിവരാജ് കുമാർ, ഈ ചിത്രത്തിലും ആ പതിവ് തെറ്റിക്കുന്നില്ല. ചോര പുരണ്ട മുഖവും ശരീരവുമായി മാസ് അവതാരമായാണ് അദ്ദേഹം ഉത്തരകാണ്ഡയിലും എത്തുന്നത്. ഉത്തരകാണ്ഡ ടീം ഇതിനോടകം പുറത്ത് വിട്ട ഓരോ പോസ്റ്ററുകളും പോലെ ഈ വ്യത്യസ്തമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്.

കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ വമ്പൻ ചിത്രങ്ങളിലൊന്നായ ഉത്തരകാണ്ഡ സംവിധാനം ചെയ്യുന്നത് രോഹിത് പടകിയാണ്. കെ.ആർ.ജി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത് കാർത്തിക് ഗൗഡ, യോഗി. ജി. രാജു എന്നിവർ ചേർന്നുമാണ്.

സംവിധായകൻ രോഹിത്, ശരത് മഞ്ജുനാഥ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അദ്വൈത ഗുരുമൂർത്തിയാണ്.

നടരാക്ഷസ ദാലി ധനഞ്ജയ, ഭാവന മേനോൻ, ഐശ്വര്യ രാജേഷ്, ദിഗാന്ത് മഞ്ചലേ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ആക്ഷൻ ഡ്രാമക്ക് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് വിശ്വാസ് കശ്യപ്, എഡിറ്റ് ചെയ്യുന്നത് അനിൽ അനിരുദ്ധ്, പശ്ചാത്തല സംഗീതം ചരൺ രാജ് എന്നിവരാണ്. പി.ആർ.ഒ ശബരി.

Content Highlight: New Film Of Shiva rajkumar Utharaganda Update

We use cookies to give you the best possible experience. Learn more