| Monday, 15th January 2024, 3:25 pm

അയ്യങ്കാളി, ചരിത്രപുരുഷനാവാൻ വീണ്ടും മമ്മൂട്ടി, മലയാളത്തിന് പുതിയൊരു സംവിധായകൻ കൂടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യങ്കാളിയാവാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അയ്യങ്കാളിയുടെ ജീവിതകഥ പറയുന്ന കതിരവൻ എന്ന ചിത്രത്തിലാണ് മമ്മൂക്ക വീണ്ടും ഒരു ചരിത്രപുരുഷനായി പകർന്നാടാൻ പോവുന്നത്. നവാഗതനായ അരുൺ രാജാണ് സംവിധായകൻ.

പഠനകാലത്ത് തന്നെ അരുണിൽ കയറി കൂടിയതാണ് സിനിമാ മോഹം. പ്രയാസങ്ങൾക്ക് ഇടയിലും സ്വന്തമായി ചെയ്ത ചില ഹൃസ്യ ചിത്രങ്ങളുടെ പിൻബലത്തിലാണ് സിനിമയുമായി അരുൺ മുന്നോട്ട് പോയത്.

ഏറെ പ്രതീക്ഷയോടെ കുരിശ് എന്നൊരു ചിത്രം അരുൺ ചെയ്തിരുന്നു. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങളോടെ 25 ദിവസം മുമ്പാണ് സിനിമ റിലീസായത്. എഡ്വിന്റെ നാമം എന്ന പേരിലാണ് സിനിമ എത്തിയത്.

വിതരണക്കാർ പിന്മാറി സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ ഓഫീസിൽ നിന്നുള്ള ഫോൺ കോൾ.

‘മമ്മൂക്കയെ പോലൊരു മനുഷ്യൻ എത്ര സന്തോഷത്തോടെയാണ് നവാഗതരെ കേൾക്കുന്നത്. ചിത്രം ഈ വർഷം തന്നെ നടക്കുമെന്ന് ഉറപ്പുണ്ട്,’അരുൺ രാജ് പറയുന്നു. കേരള കൗമുദിയോട് സംസാരിക്കുകയായിരുന്നു അരുൺരാജ്.

സ്വപ്ന സഞ്ചാരി, മെമ്മറി ഓഫ് മർഡർ തുടങ്ങിയ നാലോളം ഷോർട്ട് ഫിലിം എടുത്ത അരുൺ ഐ. ഐ. എഫ്. എഫിൽ അടക്കം നിരവധി പുരസ്‌കാരങ്ങൾ കരസ്തമാക്കിയിട്ടുണ്ട്.

മമ്മൂട്ടി ചിത്രം കതിരൻ ഈ വർഷം തന്നെ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അരുൺ രാജ്.

Content Highlight: New Film Of Mammootty Based On Ayyankali’s Life

We use cookies to give you the best possible experience. Learn more