| Monday, 11th April 2016, 9:59 am

ദുബൈയില്‍ ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ കെട്ടിടം വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും ഉയരുംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരംകൂടിയ ടവര്‍ ദുബൈ നിര്‍മിക്കുന്നു. 880 ബില്ല്യണ്‍ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മാണം 2020ല്‍ ദുബൈയില്‍ നടക്കുന്ന “വേള്‍ഡ് എക്‌സ്‌പോ”യ്ക്ക് മൂന്‍പ് തന്നെ പൂര്‍ത്തിയാക്കും. സ്പാനിഷ് ആര്‍ക്കിടെക്റ്റും എന്‍ജിനീയറുമായ സാന്റിയാഗോ കലട്രാവായാണ് കെട്ടിടത്തിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നത്.

2700 അടി ഉയരമുള്ള ബുര്‍ജ് ഖലീഫ 1.5 ബില്ല്യണ്‍ മുടക്കിയാണ് നിര്‍മിച്ചിരുന്നത്. 2010 ജനുവരിയിലാണ് ഇതു തുറന്നു പ്രവര്‍ത്തിച്ചത്. ദുബായ് ക്രീക്ക് ഹാര്‍ബര്‍ സമുച്ചയത്തിലാണ് പുതിയ ബില്‍ഡിംഗിന്റെ നിര്‍മാണം.  ആറ് ചതുരശ്ര കിലോമീറ്ററിലായി വന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

നിലവില്‍ ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദിയും തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒരു കിലോമീറ്ററിലധികം ഉയരം വരുന്ന സമുച്ചയം ജിദ്ദയിലാണ് പടുത്തുയര്‍ത്തുക.

We use cookies to give you the best possible experience. Learn more