| Monday, 3rd April 2017, 11:03 pm

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം ഉടനില്ല; പുതിയ രീതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുതിയ ഡ്രൈവിങ് ടെസ്റ്റിനുള്ള രീതികള്‍ നടപ്പിലാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. പുതിയ നിയമങ്ങള്‍ മേയ് 15 വരെ മാറ്റിവെയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.


Also read ‘നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ?’; പീഡനത്തിനിരയായ 12 കാരിയെ എ.എസ്.ഐ അധിക്ഷേപിച്ചതായി പരാതി


ഈ മാസം ഒന്നാം തീയ്യതി മുതലായിരുന്നു പുതിയ നിയമങ്ങള്‍ പ്രാബല്ല്യത്തില്‍ വന്നത്. നിയമം നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളായിരുന്നു കോടതിയെ സമീപിച്ചിരുന്നത്.


Dont miss ചാന്ത് പൊട്ടെന്ന പരിഹാസമില്ല; എല്‍.ജി.ബി.ടിയെന്ന് പറഞ്ഞു വെക്കാനുമില്ല; ലൈംഗിക ന്യൂനപക്ഷങ്ങളെ പേരിട്ട് സ്വീകരിച്ച് തമിഴ്‌നാട്


പുതിയ രീതിയനുസരിച്ച് എച്ചിനു പുറമെ റിവേഴ്‌സ് പാര്‍ക്കിങ്, വാഹനം കയറ്റത്തു നിര്‍ത്താനുള്ള കഴിവു പരിശോധിക്കുന്ന ഗ്രേഡിംങ് ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കിയിരുന്നു.

വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കുന്ന പതിവ് അനുവദിക്കില്ല,
റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമില്ല തുടങ്ങിയവയും പുതുക്കിയ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more