| Thursday, 14th May 2020, 10:17 am

കറുത്ത കോട്ടും ഗൗണുമില്ല; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് താത്ക്കാലികമായി പുതിയ ഡ്രസ് കോഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി അഭിഭാഷകര്‍ക്ക് താത്കാലികമായി പുതിയ ഡ്രസ് കോഡ്. കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാനാണ് അഭിഭാഷകര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് 19 ന്റെ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ളൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതു വരെയാകും ഈ മാറ്റം.

കറുത്ത കോട്ടിനും ഗൗണിനും പകരം വെള്ള ഷര്‍ട്ട്, വെള്ള സല്‍വാര്‍ കമ്മീസ്, വെള്ള സാരി എന്നിവയാകും ഇനി സുപ്രീംകോടതിയിലെ അഭിഭാഷകരുടെ വേഷം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അഭിഭാഷകര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുവേണം കോടതിയില്‍ ഹാജരാകാന്‍ എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

കറുത്ത കോട്ടും ഗൗണും ശുചിയായി സൂക്ഷിക്കാന്‍ പ്രയാസമാണ്. ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

We use cookies to give you the best possible experience. Learn more