| Thursday, 12th September 2019, 7:52 am

ലുങ്കിയുടുത്ത് ലോറിയോടിക്കാമെന്നാണോ, എങ്കിള്‍ പണി പാളും; ലോറി ഡ്രൈവര്‍മാര്‍ക്ക് ഇനിമുതല്‍ ഡ്രസ്സ് കോഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതോടെ ലോറി ഡ്രൈവര്‍മാര്‍ക്കായി ഡ്രസ്സ് കോഡൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പാന്റും ഒപ്പം ഷര്‍ട്ടോ ടീ ഷര്‍ട്ടോ ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സാധാരണ ലുങ്കിയും ബനിയനുമാണ് ദൂരസ്ഥലങ്ങളിലേക്ക് ട്രിപ്പ് പോകുന്ന ലോറിയിലെ ഡ്രൈവര്‍മാര്‍ ധരിക്കാറ്. ഇത്തരം വേഷം ധരിച്ച് വാഹനമോടിക്കുന്നത് ഭേദഗതി പ്രകാരം 2,000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണ്. ഇതുപ്രകാരമാണ് പുതിയ ഡ്രസ്സ് കോഡിലേക്കു കാര്യങ്ങളെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോറി ഡ്രൈവര്‍മാര്‍ക്ക് ഷൂസ് ഉള്‍പ്പെടെയുള്ള ഡ്രസ്സ് കോഡ് 1939-ലെ മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്ക് 500 രൂപയായിരുന്നു മുന്‍പ് പിഴ. ഭേദഗതി വന്നതോടെയാണ് പിഴ ഉയര്‍ന്നത്.

ഡ്രൈവര്‍മാര്‍ക്കു പുറമേ ലോറികളിലെ സഹായികള്‍ക്കും ഈ ഡ്രസ്സ് കോഡ് ബാധകമാണ്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍, വാണിജ്യാവശ്യത്തിനു പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ഈ വാഹനങ്ങളിലെ സഹായികള്‍ക്കും മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലെ ഡ്രസ്സ് കോഡ് ബാധകമായിരിക്കും.

We use cookies to give you the best possible experience. Learn more