രാജ്യദ്രോഹം, എന്‍.ഐ.എ ആക്ട് തുടങ്ങിയ കുറ്റമങ്ങള്‍ ചുമത്തുന്നതിന് മുമ്പും അനുമതി തേടണം. എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടാവണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
തിരുവനന്തപുരം: യു.എ.പി.എ ചുമത്തേണ്ട കേസുകളില്‍ ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം.
രാജ്യദ്രോഹം, എന്‍.ഐ.എ ആക്ട് തുടങ്ങിയ കുറ്റമങ്ങള്‍ ചുമത്തുന്നതിന് മുമ്പും അനുമതി തേടണം. എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടാവണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ കേസെടുക്കുന്നതില്‍ അവധാനതയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ പുതിയ നിര്‍ദ്ദേശം.
മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്കെതിരായ പൊലീസിന്റെ നടപടിക്കെതിരെ സര്‍ക്കാരിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ പുതിയ നിര്‍ദേശം. കഴിഞ്ഞ ദിവസം നദീറിനെതിരെയും കമല്‍ സി ചവറയ്‌ക്കെതിരെയും യു.എ.പി.എ ചുമത്താനുള്ള നീക്കത്തില്‍ നിന്നും പൊലീസിന് പിന്മാറേണ്ടി വന്നിരുന്നു.
കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റു നടത്തുമ്പോള്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളടക്കം പൂര്‍ണമായും പാലിച്ചാവണം .ഇക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യേഗസ്ഥരുടെ ശരിയായ മേല്‍നോട്ടമുണ്ടാകണമെന്നും ഡി.ജി.പി പറയുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തേണ്ട കേസുകളിള്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട സി.ഐ.യുമായി ആലോചിച്ചാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. അതുപോലെ ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട ഡിവൈ.എസ്.പി.യുമായി ആലോചിച്ച് സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കണം.
യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളില്‍ ഡി.വൈ.എസ്.പി, എസ്.പി. തല ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്കുന്നതിനുള്ള നടപടികള്‍ റേഞ്ച് ഐ.ജി.മാര്‍ കൈക്കൊള്ളണം. ഇതിനായി സംസ്ഥാനതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്നും ഡി.ജി.പി പറയുന്നു.