ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അമിത ഇളവ് നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചു.
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു.
ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കും. പൊതുഗതാഗതത്തിന് ഇളവില്ല. വ്യവസായമേഖലയ്ക്ക് ഇളവുണ്ടാകില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുതന്നെ കിടക്കും. റേഷന്‍, പാല്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍, എ.ടി.എം, ഐ.ടി സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍ എന്നിവയ്ക്കുള്ള ഇളവുകള്‍ തുടരും.
WATCH THIS VIDEO: