ഒരു കാലത്ത് പെണ്‍കുട്ടികളുടെ ഇഷ്ടവേഷങ്ങളിലൊന്നായ ദാവണി അല്പം വ്യത്യസ്തതയോടെ വീണ്ടും വിപണയിലെത്തിയിട്ട് അധികനാളായിട്ടില്ല. എന്നാല്‍ പഴയപോലെ അത്ര കണ്ട് ലാളിത്യത്തോടെയല്ല പുതിയ ദാവണി എത്തിയത്. []
ദാവണിയും ബ്ലൗസ് പീസും അടങ്ങുന്ന സെറ്റുകളില്‍ സില്‍ക്ക് സ്‌കര്‍ട്ടിന്റെ ബോര്‍ഡളറില്‍ മാത്രം ബ്രൊക്കഡ് പാച്ച് വര്‍ക്ക് ചെയ്തവയുണ്ട്. ദാവണി സെറ്റിലെ സ്‌കര്‍ട്ട് റാപ് എറൗണ്ട് പോലെ ധരിക്കാവുന്നവയായിരിക്കും.
അരയിലെ വള്ളിമുറുക്കിയാണ് ഇവ ധരിക്കുക. വള്ളിയുടെ അറ്റത്ത് മുത്തും ചെറിയ കുഞ്ചലവുമൊക്കെ കോര്‍ത്തിട്ട് ഭംഗിയാക്കിയത് വേറെയുമുണ്ട്.
നെറ്റ് ദാവണിയുടെ ബോര്‍ഡറില്‍ മാത്രം ബൊക്കേഡ് വെച്ചെടുത്താല്‍ ഫുള്‍ ബ്രൊക്കേഡ് ദാവണിയേക്കാള്‍ ലാളിത്യമുണ്ടാകും.
ദാവണിയും ദുപ്പട്ടയുമൊക്കെ മാറ്റി സ്‌കര്‍ട്ടും നീളന്‍ ടോപ്പും മാത്രം ധരിക്കുന്നതും ഭംഗിയാണ്. കോട്ടണ്‍ പ്രിന്റഡ് സ്‌കര്‍ട്ട് മുതല്‍ ഹെവി വര്‍ക് ഉള്ള സില്‍ക് സ്‌കര്‍ട്ടുകള്‍ വരെ ഇത്തരത്തില്‍ ലഭ്യമാണ്.