| Tuesday, 18th May 2021, 1:38 pm

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരായി ഇവരെത്തും; സി.പി.ഐ.എം പട്ടിക പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ സി.പി.ഐ.എം മന്ത്രിമാരെ തീരുമാനിച്ചു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും നേതാക്കളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്നാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭയിലെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

മന്ത്രിമാരുടെ പട്ടികയില്‍ കെ.കെ ശൈലജയില്ലെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാര്‍ട്ടി വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്.

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയിരിക്കുന്നത്.

കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: New CPIM Ministers in second LDF govt, Pinarayi Vijayan to be continued as Chief Minister

We use cookies to give you the best possible experience. Learn more