| Friday, 11th October 2019, 12:56 pm

ജി.എസ്.ടി വരുമാനത്തിലെ ഇടിവ്; പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജി.എസ്.ടി വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ പുതിയ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍. ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതിനും മറ്റ് നടപടികള്‍ പരിശോധിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്.

ജി.എസ്.ടി വരുമാനം 2.67 ശതമാനമായി കുറഞ്ഞ് 91,916 കോടിയിലെത്തി നില്‍ക്കുകയാണ്. 19 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വരുമാനമാണ് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.എസ്.ടി കൗണ്‍സില്‍ മെമ്മോ പ്രകാരം പുതുതായി നിയമിച്ച കമ്മിറ്റി 15 ദിവസത്തിനകം പ്രഥമ റിപ്പോര്‍ട്ട് ജി.എസ്.ടി കൗണ്‍സില്‍ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കണം.

ജി.എസ്.ടി വരുമാനം കുറയാന്‍ കാരണം രാജ്യത്തെ സാമ്പത്തിക മാന്ദ്യമാണെന്നാണ് വിദഗ്ധ റിപ്പോര്‍ട്ട്. വരുമാനത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണം ജി.ടി.പി വളര്‍ച്ച് ക്രമാനുഗതമായി കുറഞ്ഞതാണ്.

ആകെ ജി.എസ്.ടിയില്‍ സി.ജി.എസ്.ടി 16,630 കോടിയും എസ്.ജി.എസ്.ടി 22,598 കോടിയും ഐ.ജി.എസ്.ടി 45,069 കോടിയുമാണ് പിരിച്ചെടുത്തത്.
സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ഒരു ലക്ഷം കോടിക്ക് മുകളിലുള്ള ജി.എസ്.ടി പിരിവ് കേന്ദ്രസര്‍ക്കാറിന് ആവശ്യമായിരുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കുകയും ചെയ്യണം. ജി.എസ്.ടിയിലെ കുറവ് ഇതിനേയും ബാധിച്ചേക്കും.

We use cookies to give you the best possible experience. Learn more