തന്റെ പ്രഥമ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആസൂത്രണകമ്മീഷന്‍ പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഏഴിനാണ് പുതിയ കമ്മീഷനെ കുറിച്ചുള്ള ചര്‍ച്ചക്കായി സംസ്ഥാന മുഖ്യമന്ത്രിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗം വിളിച്ചിട്ടുള്ളത്.
കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്ത് പ്രധാനമന്ത്രിയായിരിക്കും. കൂടാതെ വൈസ് ചെയര്‍മാനുമുണ്ടാകും. ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍, പണം നേരിട്ട് നല്‍കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വിഭാഗം, ആധാര്‍ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പദ്ധതിയുടെ നടപ്പിന്റെ മേല്‍നോട്ടം വഹിക്കാനായി പ്രോഗ്രാം ഇവാല്വേഷന്‍ വിഭാഗം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങള്‍ കമ്മീഷനിലുണ്ടാകും. സെക്രട്ടറി തലത്തിലുള്ള മേധാവിമാര്‍ ഓരോ വിഭാഗത്തിനുമുണ്ടാവും.