ബീജിങ്: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര്‍ മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്ന എം.ആര്‍.സി സെന്റര്‍ 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിനും ലോകാരോഗ്യ സംഘടനയ്ക്കും ഉള്‍പ്പെടെ പകര്‍ച്ച വ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനമാണ് എം.ആര്‍.സി.
ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വൈറസ് വ്യാപിക്കുന്നതോടെ സിംഗപ്പൂര്‍ ഹോംകോങ് എന്നിവിടങ്ങളിലെ എയര്‍ പോര്‍ട്ടുകളില്‍ വുഹാനില്‍ നിന്നും വരുന്ന ജനങ്ങളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യു.എസിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളും സമാന സുരക്ഷാമാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.